യുവശബ്ദം

Wednesday, August 09, 2006

 എന്‍ഡോസള്‍ഫാന്‍ : മറ്റൊരു ഏജെന്റ്‌ ഓരഞ്ച്‌

കാസര്‍കോഡു ജില്ലയിലെ പ്ലാന്റെഷന്‍ കൊര്‍പൊരേഷന്റെ കശുമാവു തോട്ടമാണു ഇതിലെ വില്ലന്‍.അവിടെ തളിക്കുന്ന 'എന്‍ഡോസള്‍ഫാന്‍' എന്ന കീടനാശിനി ഉണ്ടാക്കിയ പ്രത്യാഘാതങ്ങള്‍ വലരെ ഭീകരവും ദയനീയവും ആയിരുന്നു. അവിടെ കാഞ്ഞങ്ങാട്‌,ബദിയടുക്ക,മൂളിയാര്‍ തുടങ്ങിയ സ്തലങ്ങളിലെ ജനങ്ങല്‍ക്കാണു എന്‍ഡോസള്‍ഫാന്‍ കൊണ്ടുള്ള പ്രശ്നങ്ങള്‍ ഉണ്ടായത്‌.2000-01 ഇല്‍ അവിടത്തെ ജനങ്ങളുടെ ദുരിതം കണക്കിലെടുത്തുകൊണ്ടു കീടനാശിനി പ്രയൊഗം നിര്‍ത്തിയിരുന്നു. അന്ന് അവിടെ ഒരു കുട്ടിയുടെ തല മാത്രം വലുതാകുന്ന ഒരു അത്ഭുത പ്രതിഭാസം ഓര്‍ക്കുന്നുന്‍ഡാവുമല്ലൊ.ആ പ്രദേശങ്ങളില്‍ ഹെലികൊപ്റ്ററിലായിരുന്നു മരുന്നു തളിചിരുന്നതു.ഇതു പ്രശ്നത്തിന്റെ ആക്കം കൂട്ടി.ഇപ്പോഴും അവിടെ ജനിക്കുന്ന പല കുട്ടികള്‍ക്കും മാരകമായ അസുഖങ്ങലും വൈകല്യങ്ങലും ഉണ്ടാകുന്നു.ഭാവി തലമുറയെപ്പോലും ഇത്രയ്ക്കു മാരകമായി ബാധിക്കുന്ന വിഷപദാര്‍ത്ത്തങ്ങള്‍ അവിടത്തെ സാധാരണക്കാരന്റെ ജീവിതത്തെയാണു നശിപ്പിക്കുന്നത്‌.അവരുടെ ദുരിതം അനുഭവിക്കുന്നവര്‍ക്കു വേണ്ടി ശരിയായ രീതിയിലുള്ള ചികില്‍സ സഹായങ്ങളും മറ്റും നല്‍കി അവരെ പുനരധിവസിപ്പിക്കണം.കാരണം ആ പ്രദെശം മുഴുവനും ഇപ്പൊള്‍ വിഷമയമായി മാറിയിട്ടുണ്ടാവും അവിടുത്തെ മരങ്ങളും ചെടികളും പുല്ലും വെള്ളവും മണ്ണും എല്ലാം വിഷമയമായി മാറിയിരിക്കുന്നു.

"യുവശബ്ദം"


2 Comments:

  • കാസര്‍ഗോഡ് ഭാഗത്ത് എന്‍ഡോസള്‍ഫാന്‍ പ്രയോഗം മൂലം തദ്ദേശവാസികള്‍ നേരിടുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ പലതവണ മാദ്ധ്യമങ്ങളിലൂടെ നാമറിഞ്ഞതാണ്. എന്നാല്‍ മറ്റു പല വാര്‍ത്തകളുടേയും അവസ്ഥ തന്നെയാണ് ഇതിനുമുണ്ടായത്. പുതിയ ചൂടന്‍ വാര്‍ത്തകള്‍ വന്നപ്പോള്‍ ഇത് പിന്നാമ്പുറത്തേക്ക് പോയി. എങ്കിലും വര്‍ഷങ്ങളായി പത്രത്താളുകളില്‍ ഒളിഞ്ഞും തെളിഞ്ഞും കിടന്നതിന്റെ ഫലമാവാം, ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. ഈ മാരകവിഷം മൂലം ജീവിതം ദുരിതത്തിലായവര്‍ക്ക് സര്‍ക്കാര്‍ സഹായമായി 5000000 രൂപ പ്രഖ്യാപിച്ചിരുന്നു. ഇതിനിയും കൊടുത്ത് തുടങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസം അത് ഉടന്‍ കൊടുക്കാനും ഓര്‍ഡറായിട്ടുണ്ട്. എപ്പോള്‍ ആര്‍ക്കൊക്കെ കിട്ടുമെന്ന് കണ്ടറിയണം. ആ പാവങ്ങളെ സഹായിക്കാന്‍ സര്‍ക്കാരിതര സംഘടനകളും വ്യക്തികളും കൂടി തയ്യാറാവേണ്ടത് അത്യാവശ്യമാണ്.

    By Blogger ikkaas|ഇക്കാസ്, at 8:38 PM  

  • Do you know who is responsible?

    It is terrifying that those who used such toxics where not some capitalists wanted to make large profit. Plantation corp is under Govt. So its the Govt's responsibility to rehabilate the victim. They cant reverse the damages done to the hapless vitims. But they should atleast have a secure future and Govt should allow that. If they are allowed to stay in the same place, things are going to be bad. Even if Endosulphan is not being used now for years, remember that even the soil there will be containing large amounts of it due to earlier usage. That will affect well water and so on...

    By Anonymous Arun K.A., at 7:09 PM  

Post a Comment

<< Home