ദാരിദ്ര്യത്തിനെതിരെ
ഈ വര്‍ഷത്തെ മനുഷ്യാവകാശദിനമായ ഡിസ്ംബര്‍ 10 ദാരിദ്ര്യത്തിനെതിരെ പൊരുതുക എന്ന മുദ്രവാക്യമാണു ഉയര്‍ത്തുന്നത്.
കേരളത്തില്‍ ദാരിദ്ര്യം ഏറെക്കുറെ നിയന്ത്രിതമായിക്കൊണ്ടിരിക്കുകയാനെന്നതില്‍ ആശ്വാസമുണ്ട്.കേരളത്തിലെ സമത്വമാണതിനു കാരണം.ഇവിടെ ഭൂരിഭാഗം വരുന്ന സാധാരണക്കാരായ ജനങ്ങളാണു എന്നത് വിസ്മരിക്കരുത്.
ഭാരതത്തില്‍ മറ്റു പല സ്ഥലങ്ങളിലും തലസ്താനമായ ഡെല്‍ ഹി ഉള്‍പ്പെടെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും രണ്ട് തരത്തിലുള്ള ജനവിഭാഗങ്ങളാണുള്ളത്.ഒന്ന് ഭൂരിഭാഗം വരുന്ന ദാരിദ്ര്യം അനുഭവിക്കുന്ന മനുഷ്യരും രണ്ട് വളരെ ഉയര്‍ന്ന സാമ്പത്തികസ്ഥിതിയുള്ള ഒരു വിഭാഗവും.ഒരു വശത്ത് മെട്രൊ ട്രെയിനുകലും വിമാനങ്ങളും മറ്റൊരിടത്ത് ഇപ്പോളും സൈക്കിള്‍ രിക്ഷകള്‍..
ബഹുനില ഫ്ലാറ്റുകലും മണിമന്ദിരങ്ങളും കെട്ടിപൊക്കുമ്പോളും അതിനു സമീപം വൃത്തി ഹീനമായ സാഹചര്യങ്ങളിലും മറ്റും കെട്ടിപ്പൊക്കിയ ചേരികളിലും മറ്റും തലചായ്ക്കാന്‍ ഒരിടം തേടി ആളുകള്‍ അലയുന്നു.
ഇവിടെ സംഭവിക്കുന്നത് സമ്പന്നര്‍ കൂദുതല്‍ സമ്പന്നതയിലെക്കും ദരിദ്രര്‍ അവരുടെ സ്ഥിതിയില്‍ കാര്യമായ മാറ്റമൊന്നുമില്ലതെയും കഴിയുന്നു.
ഭാരതത്തിലെ ഒട്ടു മിക്ക സ്ഥലങ്ങളിലും ഇത്തരത്തിലുള്ളൊരു വൃത്തികെട്ട സാമൂഹികാവസ്ഥയാണുള്ളത്.ദാരിദ്ര്യം അനുഭവിക്കുന്നവരെ സമൂഹികമായ് ഉയര്‍ത്തുന്നതിലൂടെ നമുക്ക് ദാരിദ്ര്യത്തെ തുടച്ചു മാറ്റാം.നിര്‍ബന്ധിത വിദ്യാഭ്യാസത്തിലൂടെ മത്രമെ ഇതു സാധിക്കുകയുള്ളു..
ജനകീയ കൂട്ടായ്മകളിലൂടെയും കുടുംബശ്രീ പോലുള്ള പരിപാടികളിലൂടെയും...സര്‍ക്കാരും ജനങ്ങളും കൈ കോര്‍ത്തുകൊണ്ട് ഒട്ടനവധി പരിപാടികള്‍ സുഗമമായി നടത്താവുന്നതാണു.
യുവശബ്ധം
1 Comments:
ഗള്‍ഫ് മലയാളികളില്‍ നിന്ന് പലതും പറഞ്ഞ് പണം അടിച്ച് മാറ്റാന്‍ ഒരു മന്ത്രി ഗള്‍ഫില്‍ തേരാപാര നടക്കുന്നുണ്ട്. കഴിഞ്ഞ യു. ഡി. എഫ് ഭരണത്തില്‍ അവരുടെ ചക്കരവാക്കുകേട്ട് പണം മുടക്കിയവരൊക്കെ ഇന്ന് വഴിയാധാരമായ കഥ ആരും മറക്കരുത്. കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തമായി ചെയ്യുക.മന്ത്രിയുടെ വാക്ക് കേട്ട് സര്‍ക്കാറിന്റെ കയ്യില്‍ കാശ് കൊടുത്താല്‍ അവന്‍ തെണ്ടിയതുതന്നെ. ഇതു ഗള്‍ഫില്‍ കഷ്ടപ്പെട്ട് പണിയെടുക്കുന്നവര്‍ ചതിയില്‍ പെടാതിരിക്കാനുള്ള ഒരു മുന്നറിയിപ്പ് മാത്രമാണ്.
പിപ്പിള്‍സ് ഫോറം.
By Anonymous, at 11:22 PM
Post a Comment
<< Home